പെലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യം

Web Desk
Posted on May 20, 2019, 9:54 pm

ശ്രീനഗര്‍: സുരക്ഷാ സൈന്യം പെലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന്റെ ഇരകളുടെ പ്രതിഷേധം. പെലറ്റ് വിക്ടിംസ് വെല്‍ഫയര്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് ശ്രീനഗറില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പെലറ്റ് ആക്രമണത്തിന്റെ ഭാഗമായി കശ്മീര്‍ താഴ് വരയിലെ നിരവധിപേര്‍ക്ക് കാഴ്ച്ച നഷ്ടപ്പെട്ടു. ശ്രീനഗറിലെ പ്രസ് എന്‍ക്ലേവില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ ആക്രമണത്തിന്റെ ഇരകളുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. ഇക്കാര്യത്തില്‍ കശ്മീരിലെ എല്ലാ ജനവിഭാഗങ്ങളുടെ പിന്തുണയും പ്രതിഷേധക്കാര്‍ അഭ്യര്‍ഥിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് കശ്മീരില്‍ അര്‍ധ സൈനിക വിഭാഗങ്ങള്‍ പെലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത്.