അമേരിക്കയില്‍ ഡോണ്ഡ് ട്രംപ് ആണവാക്രമണത്തിന് മുതിരുമോ എന്ന ആശങ്ക പ്രകടിപ്പിച്ച് സ്പീക്കര്‍ നാന്‍സി പെലോസി. പ്രസിഡന്റ് പദത്തിലെ അവസാന നാളുകളില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്ന് സൈനിക മേധാവിയുമായി നടത്തിയ ചര്‍ച്ചയില്‍ നാന്‍സി പെലോസി ആവശ്യപ്പെട്ടു. അധികാരം ഒഴിയുന്നതിന് മുന്‍പ് സൈനിക നീക്കത്തിനോ ലോഞ്ച് കോഡുകള്‍ കൈക്കലാക്കി ആണവാക്രമണത്തിനോ ശ്രമമുണ്ടായാല്‍ തടയുന്നതിനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് സൈനിക വിഭാഗങ്ങളുടെ ചെയര്മാന് മാര്‍ക്ക് മില്ലിയോട് സ്പീക്കര്‍ നാന്‍സി പെലോസി ആവശ്യപ്പെട്ടു. ട്രംപ് ഇപ്പോഴും ആണവ കോഡുകൾ കൈവശം വച്ചിരിക്കുന്നതിനാല്‍ അമേരിക്കയില്‍ ആശങ്കയൊഴിയുന്നില്ല.
രാജ്യദ്രോഹ കലാപത്തിന് പ്രേരണ നൽകിയ അതേ വ്യക്തിക്ക് അടുത്ത 14 ദിവസത്തേക്ക് ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കാനുള്ള അധികാരമുണ്ട്. ആണവ ആക്രമണത്തിന് ഉത്തരവിടാനുള്ള ഏക അധികാരം അമേരിക്കൻ പ്രസിഡന്റിനാണ്. യുഎസ് പ്രസിഡന്റ് ആണവായുധം പ്രയോഗിക്കാൻ ഉത്തരവിടുകയാണെങ്കിൽ അത് നടപ്പാക്കാൻ സൈനിക മേധാവി ഭരണഘടനാപരമായി നിർബന്ധിതമാണ്. തിരഞ്ഞെടുപ്പുഫലം അട്ടിമറിക്കാന്‍ കാപിറ്റോളില്‍ മന്ദിരത്തില്‍ ട്രംപിന്റെ അനുയായികള്‍ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തില്‍ ഒരു പൊലീസുകാരന് ഉള്‍പ്പെടെ അഞ്ച് പേരാണ് മരണപ്പെട്ടത്. യുഎസ് അക്രമണത്തെത്തുടർന്ന് ട്രംപിനെ ട്വിറ്റർ, ഫെയ്സ്ബുക് അക്കൗണ്ടുകളിൽ നിന്ന് പുറത്താക്കിയിരുന്നു.
ജോ ബൈഡന്റ വിജയത്തെ മറികടക്കാന്‍ സ്ഥിരതയില്ലാത്ത പ്രസിഡന്റെടുക്കുന്ന ഏത് സൈനിക നീക്കവും, ആണവ യുദ്ധങ്ങള്‍ക്കുള്ള അനുമതി നല്കുന്ന തരത്തിലുള്ള നടപടികള്‍ തടയണമെന്ന് നാന്‍സി പെലോസി പറഞ്ഞു. ട്രംപ് അപകടകാരിയായ വ്യക്തിയാണ്. അധികാരത്തില്‍ ഇനിയും തുടരുന്നത് അമേരിക്കയ്ക്ക് തന്നെ കളങ്കമുണ്ടാക്കുമെന്നും ജനങ്ങളുടെ ജീവന് അപകടപ്പെടുത്തുകയും ചെയ്യുമെന്ന് നാന്‍സി പറഞ്ഞു. ട്രംപ് സ്വമേധയാ സ്ഥാനമൊഴിയാന്‍ സന്നദ്ധനായില്ലെങ്കില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കും. കൂടാതെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ ശക്തമായ നടപടികളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്നും സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ENGLISH SUMMARY: Pelosi spoke to top military leader to ensure Trump can’t launch nuclear attack Nancy Pelosi
YOU MAY ALSO LIKE THIS VIDEO