പരീക്ഷണ ഓട്ടത്തിനിടെ ട്രെയിന്‍18’ന് നേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

Web Desk
Posted on December 21, 2018, 11:59 am

ന്യൂഡല്‍ഡി: ഡിസംബര്‍ 29ന് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെ ആദ്യ എഞ്ചിന്‍ രഹിത തീവണ്ടിയായ ‘ട്രെയിന്‍18’ന് നേരെ കല്ലേറ്.  പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് തീവണ്ടിയുടെ ചില്ലെറിഞ്ഞ് തകര്‍ത്തത്. കഴിഞ്ഞ ദിവസം ഡല്‍ഹിക്കും ആഗ്രക്കുമിടയില്‍ 180 കിലോ മീറ്റര്‍ വേഗതയില്‍ നടത്തിയ പരീക്ഷണ ഓട്ടത്തിനിടെയാണ് കല്ലേറ് നടന്നത്. വാരണാസി മുതല്‍ ഡല്‍ഹിവരെയാണ് ട്രെയിന്‍ 18 സര്‍വ്വീസ് നടത്തുക.’

പരീക്ഷണ ഓട്ടം നിരീക്ഷിക്കാന്‍ കോച്ച് ഫാക്ടറി ചീഫ് ഡിസൈന്‍ എന്‍ജിനിയര്‍ ശ്രീനിവാസ് അടക്കമുള്ളവര്‍ ട്രെയിന്‍ 18 ല്‍ സന്നിഹിതരായിരുന്നു. കല്ലേറ് നടത്തിയാളെ എത്രയും വേഗം പിടികൂടാന്‍ സാധിക്കുമെന്ന് കരുതുന്നതായി ഇന്റഗ്രല്‍ കോച്ച് ഫാക്ടറി ജനറല്‍ മാനേജര്‍ സുധാന്‍ഷു മനു മാധ്യമങ്ങളോട് വിശദമാക്കി.