ഓണത്തിന് മുൻകൂര്‍ ക്ഷേമ പെൻഷൻ; സംസ്ഥാനത്തെ എല്ലാ വീടുകളിലും ഓണക്കിറ്റ്

Web Desk

തിരുവനന്തപുരം

Posted on August 11, 2020, 9:33 am

സംസ്ഥാനത്ത് രണ്ടു മാസത്തെ ക്ഷേമപെൻഷൻ വിതരണം പൂര്‍ത്തിയാക്കുന്നതിനിടെ, ഓണത്തിന് മുന്നോടിയായി വീണ്ടും പെൻഷൻ നല്‍കും. ജൂലൈയിലെയും ആഗസ്റ്റിലെയും പെൻഷൻ മുൻകൂറായി നല്‍കും. സംസ്ഥാനത്തെ 70 ലക്ഷത്തോളം പേര്‍ക്ക് കുറഞ്ഞത് 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത് വീണ്ടും കൈകളിലെത്തും.  കഴിഞ്ഞ അഞ്ചു മാസത്തെ പെൻഷൻ തുക വിതരണം ചെയ്തിരുന്നത് മെയിലായിരുന്നു.

ജീവനക്കാര്‍ക്കും തൊഴിലാളിക്കള്‍ക്കും നല്‍കി വരുന്ന ഓണക്കാല ആനുകൂല്യങ്ങള്‍ ഇത്തവണയും തുടരുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികള്‍ക്കെല്ലാം 1000 രൂപ വീതം നല്‍കാറുണ്ട്. ഇവയെല്ലാം ഈ കോവിഡ് കാലത്തും ഉറപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.

ഓണത്തിന് സംസ്ഥാനത്തെ എല്ലാ വീടുകളിലും ഭക്ഷണക്കിറ്റ് വിതരണം ചെയ്യും. എന്നിട്ടും സംസ്ഥാനത്തെ ഭക്ഷ്യ ക്ഷാമം നേരിട്ടാല്‍ സമൂഹ അടുക്കള വഴിയോ, ജനകീയ ഹോട്ടല്‍ വഴിയോ ഭക്ഷണം എത്തിക്കാനുളള സജ്ജീകരണങ്ങള്‍ ഒരുക്കും. ഇതിനായി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതവും ഉപയോഗിക്കാം. ഓണക്കാലത്ത് ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വേണ്ടി സര്‍ക്കാരിന്റെ സാമ്പത്തിക പ്രയാസങ്ങള്‍ തടസ്സമാകില്ലെന്നും ധനമന്ത്രി അറിയിച്ചു.

ENGLISH SUMMARY: pen­sion before onam

YOU MAY ALSO LIKE THIS VIDEO