Web Desk

തിരുവനന്തപുരം

July 23, 2021, 10:54 pm

ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും

Janayugom Online
പ്രതീകാന്മക ചിത്രം

ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ഓഗസ്റ്റ് ആദ്യവാരം വിതരണം ചെയ്യും. ഓരോ ആൾക്കും രണ്ടു മാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും. 55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാനായി 1600 കോടി രൂപയാണ് ചെലവ് വരിക. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞു.

Eng­lish Sum­ma­ry: pen­sion will dis­trib­ute early

You may like this video also