തലപ്പാടിയില്‍ അജ്ഞാതസംഘം കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ് നടത്തി

Web Desk
Posted on January 04, 2019, 2:10 pm

കാസര്‍കോട്: തലപ്പാടിയില്‍ കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറുണ്ടായി. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ സംഘം കല്ലേറ് നടത്തി കടന്നുകളയുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി.

ഹര്‍ത്താല്‍ തലേന്നു രാത്രിയിലും വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി കാസര്‍കോട് ജില്ലയിലെ എട്ട് കെ എസ് ആര്‍ ടി സി ബസുകള്‍ക്കു നേരെയാണ് കല്ലേറുണ്ടായത്.