Janayugom Online
KKD- Wild Elephant-Parali-PKD

വാടക്കനാട് ഗ്രാമ സംരക്ഷണ സമിതി വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു

Web Desk
Posted on November 06, 2018, 9:36 pm

സുല്‍ത്താന്‍ ബത്തേരി:വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവിശ്യപെട്ടു വടക്കനാട് ഗ്രാമസംരക്ഷണ സമിതി നടത്തിയ സമരത്തിന് വനം മന്ത്രിയടക്കം ഉള്‍പ്പെട്ടു ശാശ്വത പരിഹാരം കാണുമെന്നു ഉറപ്പു നല്‍കിയെങ്കിലും ആറു മാസം കഴിഞ്ഞിട്ടും പ്രശ്‌നത്തിന് പരിഹാരമാകാത്തതില്‍ പ്രധിഷേധം ശക്തമാക്കാന്‍ ഗ്രാമസംരക്ഷണ സമിതി തീരുമാനിച്ചതായി നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് ‚ഏപ്രില്‍ മാസങ്ങളില്‍ രണ്ടു ഘട്ടമായി ജാതിമത രാഷ്ട്രീയ ഭേദമെന്യ വടക്കനാട്ടെ ജനങ്ങള്‍ നടത്തിയ സമരം ജില്ലയിലെ തന്നെ ഏറ്റവും വലിയതും ‚ഏറ്റവും ജനപിന്തുണ കിട്ടിയതുമായ സമരമായിരുന്നു. പുരുഷന്മാരും ‚തുടര്‍ന്ന് സ്ത്രീകളും ദിവസങ്ങളോളം നടത്തിയ നിരാഹാര സമരത്തിനൊടുവിലാണ് മന്ത്രിയുള്‍പ്പെടെ പ്രശ്‌നത്തില്‍ ഇടപെടുകയും മൂന്നു മാസത്തിനുള്ളില്‍ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തീരുമാനിക്കുകയും ചെയ്തത്, എന്നാല്‍ ആറ് മാസം പിന്നിട്ടിട്ടും ഇതുമായി ബന്ധപെട്ടു കാര്യമായ നടപടിയൊന്നും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും ‚മൂന്നു മാസത്തിനു ശേഷമായുണ്ടായ പ്രളയത്തിന്റെ പേര് പറഞ്ഞു വനം വകുപ്പ് വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും നേതാക്കള്‍ പറഞ്ഞു. ഈ കാര്യം അറിയിച്ചു കഴിഞ്ഞ ദിവസം ജില്ലയിലെത്തിയ വനംമന്ത്രിക്കു നിവേദനം നല്‍കിയതായി സമരസമിതി നേതാക്കളായ ഫാദര്‍ ജോബി മുക്കാട്ടു കാവുങ്കല്‍ ‚ബെന്നി കൈനിക്കല്‍ ‚വി കെ കരുണാകരന്‍, കെ ടി കുരിയാക്കോസ് തുടങ്ങിയവര്‍ പറഞ്ഞു. നെല്‍പ്പാടങ്ങള്‍ വിളഞ്ഞു തുടങ്ങിയതോടെ വടക്കനാട്ടെ കൃഷിയിടിങ്ങളിലേക്കു വീണ്ടും കാട്ടാനകള്‍ എത്തി തുടങ്ങി. നിരവധിപേരുടെ നെല്‍ വയലുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി കാട്ടാനയിറങ്ങി നശിപ്പിച്ചത്‌