Friday
22 Nov 2019

മഴക്കുഴിമാത്രം; ഒടുവില്‍ റോഡ് നന്നാക്കാന്‍ ആളുകള്‍ ഇറങ്ങി

By: Web Desk | Sunday 23 June 2019 3:45 PM IST


ഫറോക്ക്: കുണ്ടും കുഴിയും വെള്ളക്കെട്ടുമായി സഞ്ചാരയോഗ്യമല്ലാതായ റോഡു നന്നാക്കാന്‍ ഒടുവില്‍ നാട്ടുകാര്‍ തന്നെ രംഗത്തിറങഅങി. ചെനപ്പറമ്പു റസിഡന്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ചെനപ്പറമ്പു റോഡിലെ അര കിലോമീറ്റര്‍ റോഡാണ് നാട്ടുകാര്‍ നന്നാക്കിയത്. ഏറെ നാളായി ഈ റോഡ് തകര്‍ന്ന നിലയിലായിരുന്നു. 6 ലോഡ് കോറി കല്‍പ്പൊടി ഉപയോഗിച്ചാണ് കുഴികള്‍ നികത്തിയത്.

30 ഓളം ആളുകള്‍ റോഡു നിര്‍മ്മാണ്തതില്‍ പങ്കെടുത്തു. ഗണേശന്‍ കോട്ടായി, സി.എം.മോഹനന്‍, ആര്‍.കെ.ഗിരീഷ് കുമാര്‍, കെ.കെ. മനോജ്, വി.മോഹനന്‍ എന്നിവരാണ് റോഡ് സഞ്ചാരയോഗ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രാവിലെ 8 മണിക്ക് ആരംഭിച്ച പ്രവര്‍ത്തനം ഉച്ചയ്ക്ക് 12ന് അവസാനിപ്പിച്ചു.