May 27, 2023 Saturday

Related news

May 27, 2023
May 26, 2023
May 25, 2023
May 25, 2023
May 21, 2023
May 20, 2023
May 18, 2023
May 18, 2023
May 17, 2023
May 17, 2023

ബിജെപിയുടെ ലക്ഷ്യത്തെ ജനങ്ങൾ പരാജപ്പെടുത്തി: ബിനോയ് വിശ്വം

Janayugom Webdesk
January 5, 2020 7:58 pm
ഗോഹത്തി: പൗരത്വ നിയമത്തിലൂടെ  ബി ജെ പി ലക്ഷ്യമിട്ടത് മതാടിസ്ഥാനത്തിൽ രാജ്യത്തെ ഭിന്നിപ്പിക്കാനാണെന്നും, ജനങ്ങൾ ആ നീക്കത്തെ പരാജയപ്പെടുത്തിയെന്നും സി പി ഐ ദേശീയ സെക്രട്ടറി ബിനോയ് വിശ്വം എം പി പ്രസ്താവിച്ചു. ഒരു ഭാഗത്ത് ബി ജെ പിയും മറു ഭാഗത്ത് ഇന്ത്യൻ ജനത ആകെയും എന്ന സ്ഥിതി യിലേക്ക് സ്ഥിതിഗതികൾ വളരുകയാണെന്ന് ഗോഹതിപ്രസ് ക്ലബ്ബിലെ മീറ്റ് ദി പ്രസ് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. ഈ പ്രക്ഷോഭ ത്തിൽ വിദ്യാർത്ഥികൾ വഹിക്കുന്ന പങ്ക് ആവേശകരമാണ്. ആസാമിലും മണിപ്പൂരിലും മറ്റും കരിനിയമങ്ങൾ കൊണ്ട് പ്രക്ഷോഭത്തെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നു.സി പി ഐ മണിപ്പൂർ സംസ്ഥാന സെക്രട്ടറി സൊതിൻ കുമാർ മൂന്നാഴ്ചയായി തടവിലാണ്‌.ആസാമിൽ ഡിബ്രു ഗഢ് ജില്ലാ സെക്രട്ടറി ദിഗന്ത ഫുക്കാനും ആഴ്ചകളായി ജയിലിലടക്കപ്പെട്ടിരിക്കുന്നു. ഇത്തരം നടപടികൾക്ക് മുന്നിൽ ഇന്ത്യയെ രക്ഷിക്കാനുള്ള ജനകീയ പോരാട്ടം മുട്ടുമടക്കില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
ജനുവരി 8 ന്റെ പണിമുടക്ക് ഇന്ത്യയിൽ നടന്നുവരുന്ന പ്രക്ഷോഭങ്ങൾക്ക് പുതിയ മാനം നൽകും. തൊഴിലാളി വർഗത്തിന് ഫലപ്രദമായി ഇടപെടാൻ കഴിഞ്ഞാൽ അത് രാഷ്ടീയ ഗതിയെത്തന്നെ മാറ്റിമറിക്കും.
എൻ ആർ സി നടപ്പിലാക്കുമെന്ന് 9 തവണ പാർലമെൻറിൽ പറഞ്ഞ അമിത് ഷാ ഇടക്കിടെ നിലപാട് മാറ്റുന്നത് രാജ്യം കാണുന്നുണ്ട്. ഇത്തരം മലക്കംമറിച്ചിലുകൾ സത്യം അറിയാൻ ഉള്ള പാർലമെൻറിന്റെയും ജനങ്ങളുടെയും അവകാശത്തെ ചോദ്യം ചെയ്യലാണെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
Eng­lish sum­ma­ry: peo­ple defeat­ed Bjp’s aim Binoy viswam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.