കൊറോണ വൈറസ് ബാധ സംശയിക്കുന്ന നാല് പേര് ആശുപത്രിയില്‍ നിന്ന് ചാടി പോയി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിരീക്ഷണത്തിലായിരുന്നവരാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങി പോയത്.
രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും മുങ്ങിയത്. വെള്ളിയാഴ്ച രാവിലെ പരിശോധയ്ക്കായി ഇവരുടെ രക്തം എടുത്തിരുന്നു. പിന്നീട് ഇവരെ മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗികളുമായി ശുചിമുറി പങ്കിടുന്നതിലുള്ള ബുദ്ധിമുട്ടുമൂലമാണ് ആശുപത്രിയില്‍നിന്നും ചാടിപ്പോയതെന്നാണ് ഇവര്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്. നാഗ്പുരില്‍ ഇതുവരെ മൂന്നു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രിയില്‍ 19 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
English summary: People escaping from the hospital
You May Also like This video