പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നു; നെയ്ക്കുപ്പയില്‍ ജനങ്ങളെ ഒഴിപ്പിച്ചു

Web Desk
Posted on August 19, 2019, 4:43 pm

കല്‍പറ്റ: വയനാട് നടവയല്‍ നെയ്ക്കുപ്പ നരസിപ്പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നെയ്ക്കുപ്പ, പേരൂര്‍ കോളനികളിലുള്ളവരെയാണ് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. അമ്പതോളം കുടുംബങ്ങളെ മാറ്റി. ഞായറാഴ്ച്ച അര്‍ധരാത്രിയോടെയാണ് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നത്. പുഴക്കല്‍ കേണിച്ചിറ റോഡിലും വെള്ളം കയറി. രാത്രിയില്‍ ബത്തേരി , വാകേരി ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്തിരുന്നു. ഇതാണ് പുഴയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ വാകേരി ഭാഗത്ത് വലിയ മണ്ണിടിച്ചിലുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.

YOU MAY LIKE THIS VIDEO