October 2, 2022 Sunday

Related news

October 18, 2020
May 19, 2020
March 29, 2020
January 2, 2020
January 2, 2020
January 2, 2020
January 2, 2020
December 27, 2019
December 24, 2019
December 15, 2019

ജനങ്ങൾക്കു ഭീഷണിയാകുന്ന ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കണം: എഐടിയുസി

വയനാട് ബ്യൂറോ
മാനന്തവാടി
October 18, 2020 5:01 pm

കോറോത്ത് പ്രവർത്തിച്ചിരുന്ന സെൻമേരിസ് കോറി 2018 — 2019 പ്രയകാലത്ത് പൂർണമായി മണ്ണിടിഞ്ഞു പ്രവർത്തന യോഗ്യമല്ലാതെ  ആയതാണ്. നിരവധി വാഹനങ്ങൾ മണ്ണിനടിയിൽ ആകുകയും ക്വാറി തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതു. പ്രസ്തുത ക്വാറി ദുരന്ത നിവാരണ അതോറിറ്റിയും, മറ്റ് ഉന്നത ഉദ്യോഗസ്ഥ സംഘവും സന്ദർശിക്കുകയും പരിശോധന നടത്തി ക്വാറി ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല എന്നും, പ്രവർത്തിച്ചാൽ പ്രദേശത്തെ നിരവധി ജീവനുകൾക്ക് ഭീഷണിയാണെന്നും റിപ്പോർട്ട് ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ ക്വാറി അടച്ചുപൂട്ടാൻ ഉത്തരവ് ഉണ്ടാവുകയും ചെയ്തതാണ്. ഹൈക്കോടതി ക്വാറി പ്രവർത്തനം നിർത്തിവെക്കാൻ ഉത്തരവിട്ടതാണ്. എന്നാൽ ഇപ്പോൾ നിർമ്മാണസാമഗ്രികളുടെ ലഭ്യത കുറവ് എന്ന കാരണത്താൽ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വീണ്ടും ക്വാറി പ്രവർത്തനം തുടങ്ങാനുള്ള ഉത്തരവ് സമ്പാദിക്കുകയും പ്രവർത്തനങ്ങളുമായി ക്വാറി ഉടമ മുന്നോട്ടു പോവുകയാണ്.  പ്രദേശത്തിന് ഭീഷണിയായ ക്വാറി പ്രവർത്തനം വീണ്ടും തുടങ്ങാനുള്ള നീക്കം ഉദ്യോഗസ്ഥ മുതലാളി അവിശുദ്ധ കൂട്ടുകെട്ടിന്റെ  ഭാഗമാണ്. ഈ വിഷയം വിജിലൻസ് അന്വേഷണം നടത്തി ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാവണം. പ്രദേശവാസികൾക്ക് അനുകൂലമായ നടപടികൾ ഉണ്ടായില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും എഐടിയുസി മാനന്തവാടി താലൂക്ക് കമ്മിറ്റി പ്രസ്താവിച്ചു. യോഗത്തിൽ താലൂക്ക് സെക്രട്ടറി അസീസ് കോട്ടയിൽ, പ്രസിഡണ്ട് കെ സജീവൻ, കെ പി വിജയൻ, വി വി ആന്റണി പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.