Web Desk

നെടുങ്കണ്ടം

March 09, 2020, 10:17 pm

വിവിധ രാജ്യങ്ങളില്‍ നിന്നും നെടുങ്കണ്ടത്ത് എത്തിയവര്‍ കോറോണ നിരീക്ഷണത്തിൽ

Janayugom Online

വിവിധ രാജ്യങ്ങളില്‍ നിന്നും നെടുങ്കണ്ടത്ത് എത്തിയ 15 പേരാണ് ഇപ്പോള്‍ കോറോണ നിരീക്ഷണത്തില്‍ ഉള്ളത്. സ്വമനസ്സാലെ ആശുപത്രിയില്‍ എത്തി ചേര്‍ന്നത് ആറ് പേര്‍ മാത്രമാണ്. ദൃശ്യപത്രമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം കുറ്റകൃത്യമാണെന്ന് മനസ്സിലായതിനെ തുടര്‍ന്ന് മാത്രം ആശുപത്രികളില്‍ എത്തിയവരാണ് ബാക്കിയുള്ളവര്‍. 10 പുരുഷന്‍മാര്‍, മൂന്ന് സ്ത്രികള്‍, രണ്ട് കുട്ടികള്‍ എന്നിവരാണ് എട്ട് രാജ്യങ്ങളില്‍ നിന്നായി എത്തിയത്. സൗത്ത് കൊറിയ, ജര്‍മ്മിനി, കുവൈറ്റ്, ഖത്തറ്, യുഎഇ, സൗദി അറേബ്യ, മലേഷ്യാ, ഫിലിപൈന്‍സ് എന്നി രാജ്യങ്ങളില്‍ നിന്നുമാണ് ഒരാഴ്ചയ്ക്ക് മുമ്പ് നെടുങ്കണ്ടത്ത് വന്ന് ചേര്‍ന്നത്.

ഇവരില്‍ ഫിലിപൈന്‍സില്‍ നിന്നും എത്തിയ ഒരാള്‍ക്ക് മാത്രമാണ് ചെറിയ ജലദോഷം ഉള്ളത്. ബാക്കിയുള്ളവര്‍ക്ക് ആര്‍ക്കും യാതൊരുവിധ രോഗ ലക്ഷണവും നിലവില്‍ ഇല്ലായെന്ന് പാമ്പാടുംപാറ ബ്ലോക്ക് പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍  ബിജു ഫിലിപ്പ് പറഞ്ഞു. ബ്ലോക്ക് പ്രാഥമിക കേന്ദ്രത്തിന്റെ കീഴില്‍ വരുന്ന നാല് പഞ്ചായത്തുകളിലെ പാമ്പാടുംപാറ, കല്ലാര്‍, കരുണാപുരം, ഉടുമ്പന്‍ചോല എന്നി നാല്ല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയവരുടെ വീടുകളില്‍ എത്തി പരിശോധന നടത്തും.

you may also like this video;

അതാത് ദിവസങ്ങളിലെ റിപ്പോര്‍ട്ട് തയ്യാറാക്കി ജില്ല കണ്‍ട്രോള്‍ റൂമിലേയക്ക്  അയക്കുമെന്ന് ബിജു ഫിലിപ്പ് പറഞ്ഞു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ വിദേശത്ത് നിന്നും എത്തിയ ഒന്‍പത് ആളുകളെ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ആര്‍ക്കും രോഗം ഉള്ളതായി കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ദിവസങ്ങളില്‍  ജലദോഷം, തൊണ്ടവേദന, ചുമ ഇതിനോടൊപ്പം ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഉടന്‍ ആശുപത്രി അധികൃതരുമായി മുന്‍കുട്ടി അറിയിച്ചതിന് ശേഷം ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി എത്തുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അനൂപ് പറഞ്ഞു.

കോറോണ വൈറസ് ബാധയുണ്ടായിട്ടുള്ള ചൈന, സൗത്ത് കൊറിയ, ഇറാന്‍, ഇറ്റലി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവങ്ങളില്‍ നിന്നും എത്തിയിട്ടുള്ളവരും അവരുമായി സമ്പര്‍ഗ്ഗം ഉണ്ടായിട്ടുള്ളവര്‍ക്കും പ്രത്യേക ഒ.പി ക്രമീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എത്തുന്നവര്‍ മുന്‍കൂട്ടി അറിയച്ചതിന് ശേഷം പ്രത്യേക ഓ.പിയില്‍ എത്തണമെന്ന് നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04868232750.