Web Desk

ചെന്നൈ

January 04, 2021, 6:15 pm

സിനിമാ തീയേറ്ററില്‍ മുഴുവന്‍ സീറ്റുകളിലും ആളുകള്‍ക്ക് പ്രവേശനം; നിയന്ത്രണങ്ങള്‍ നീക്കി തമിഴ്നാട് സര്‍ക്കാര്‍

Janayugom Online

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ തീയേറ്ററുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് സര്‍ക്കാര്‍. മുഴുവന്‍ സീറ്റുകളിലും പ്രവേശനം നല്‍കും. രാജ്യത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ തീയറ്ററുകള്‍ പൂര്‍ണമായും അടച്ചിട്ടിരുന്നു. പിന്നീട് നവംബര്‍ മാസം തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി ലഭിച്ചിരുന്നു. എന്നാല്‍ അമ്പത് ശതമാനം ആളുകള്‍ക്ക് മാത്രമാണ് പ്രവേശം അനുമതി നല്‍കിയത്. സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസ് നടത്തിയതോടെ തിയേറ്റര്‍ ഉടമകള്‍ സാമ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന പൊങ്കല്‍ ഉത്സവും കൂടി കണക്കിലെടുത്താണ് ഈ നടപടി. വിജയുടെ മാസ്റ്ററാണ് ഈ മാസം ആദ്യവാരം ജനുവരി 13നാണ് റിലീസിനൊരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം. 

ENGLISH SUMMARY:people in full seats in the cin­e­ma the­ater; Tamil Nadu lifts restrictions
You may also like this video