‘ഞങ്ങൾക്കൊരു വീട് കെട്ടിത്തരാൻ ഉണ്ടായില്ലല്ലോ ഈ ഉത്സാഹം? ഒരാൾ പൊക്കത്തിൽ ഒരു മതിൽ കെട്ടാൻ മോഡിക്ക് വലിയ ഉത്സാഹമാണ്.എന്തിനാണ് ഈ മതിൽ കെട്ടുന്നത്? ഞങ്ങൾ എന്താ പുഴുക്കളാണോ? ഞങ്ങളെ ഒളിച്ചു വയ്ക്കേണ്ടവരോ? ഞങ്ങളെ ഒളിപ്പിച്ചു വെച്ചാൽ രാജ്യത്തിന്റെ പേരുയരുമോ?’ ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന്റെ ഭാഗമായി ഗുജറാത്തിലെ ചേരികളെല്ലാം മതിൽ കെട്ടി മറക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ. അവിടെയുള്ള കോളനി നിവാസികളുടെ രോക്ഷമാണ് അവർ മാധ്യമങ്ങളുടെ മുന്നിൽ തുറന്നു പറഞ്ഞത്. ഒരു നേരത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്ന അവർക്ക് ഉള്ളിലെ സങ്കടവും രോക്ഷവും ഇങ്ങനെയാണ് പ്രതിഫലിപ്പിക്കാൻ സാധിക്കു. അന്നന്നേക്കുള്ള ഭക്ഷണത്തിന് വേണ്ടി ബുദ്ധിമുട്ടുന്നവർ സമരത്തിനിറങ്ങാനില്ല. അതിന് അവർക്ക് നിവൃത്തിയില്ല.
മെക്സിക്കോയിൽ നിന്ന് അഭയർത്ഥികളെ അമേരിക്കയിൽ കടക്കുന്നത് തടയാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിന് മതിലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗുജറാത്തിലെ മതിലുകൾ ചേരിക്കാഴ്ച മറയ്ക്കാനാണ്. ഈ മാസം 24 , 25 തിയ്യതികളിലാണ് ട്രംപിന്റെ ഇന്ത്യ സന്ദർശനം. തിരക്കിട്ട നഗരം മോടി പിടിപ്പിക്കുകയാണ് സർക്കാർ. സബർമതി ആശ്രമത്തിലേക്ക് പോകുന്ന വഴിയ്ക്കാണ് ഈ ചേരിയുള്ളത്. മിനിറ്റുകൾ മാത്രമാണ് ട്രംപ് ഇതുവഴി സഞ്ചരിക്കുക. 400 മീറ്റർ നീളത്തിലും ഒരാൾ പൊക്കത്തിലുമാണ് സർക്കാർ മതിൽ പണിയുന്നത്.
“ഞങ്ങൾക്ക് ഭക്ഷണവും വെള്ളവും ഇല്ലെന്ന് പറഞ്ഞപ്പോൾ ആരെയും കണ്ടില്ല. എന്നാൽ, ഇപ്പോൾ ആരോ വരുന്നുവെന്ന് പറഞ്ഞു ഞങ്ങളെ കാണാതെ ഇരിക്കാൻ മതിൽ കെട്ടാൻ ഇവർ വന്നാലോ. രാവും പകലും മതിൽ കെട്ടുകയാണ്”, ചേരിനിവാസികൾ ഒരാളായ ഒരു മുതിർന്ന സ്ത്രീ പറഞ്ഞു. ആരാണ് വരുന്നതെന്ന് അവിടെ പലർക്കും അറിയില്ല. അമേരിക്കൻ പ്രസിഡന്റ് ആണെന്നോ അദ്ദേഹത്തിന്റെ പേര് ട്രംപ് എന്ന ആണാന്നോ അറിയാത്തവരാണ് മിക്കവരും.
ENGLISH SUMMARY: People living in gujarth slumps response about the wall
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.