October 6, 2022 Thursday

Related news

February 4, 2022
February 19, 2021
September 23, 2020
September 2, 2020
June 19, 2020
June 15, 2020
June 14, 2020
June 8, 2020
June 2, 2020
May 31, 2020

സമ്പൂർണ ലോക്ഡൗണിനോട് പൂർണമായി സഹകരിച്ച് കേരളം

Janayugom Webdesk
തിരുവനന്തപുരം:
May 10, 2020 7:05 pm

ഞായറാഴ്ചത്തെ സമ്പൂർണ ലോക്ഡൗണിനോട് പൂർണമായി സഹകരിച്ച് കേരളം. സംസ്ഥാനത്തെ എല്ലായിടങ്ങളും നിശ്ചലമായി. അവശ്യ സർവീസുകൾ ഒഴികെ മറ്റു വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല. രണ്ടാംഘട്ട ലോക്ഡൗണിനു ശേഷം ഇളവുകൾ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ വലിയ തോതിൽ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ഞായറാഴ്ച സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതിനാൽ പതിവിൽ നിന്ന് വിപരീതമായി നഗരവും നിരത്തുകളും ശാന്തമായി. അത്യാവശ്യ സേവനങ്ങളിലുൾപ്പെട്ട വാഹനങ്ങളും, ഭക്ഷണങ്ങളുടെ ഓൺലൈൻ ഡെലിവറി വാഹനങ്ങളും മാത്രമായിരുന്നു റോഡുകളിലുണ്ടായിരുന്നത്.

ഇളവുകള്‍ നടപ്പായി തുടങ്ങിയ മൂന്നാംഘട്ടത്തിലെ കോവിഡ് പ്രതിരോധത്തിന്റെ മറ്റൊരു മാര്‍ഗമെന്ന നിലയിലാണ് ഞായറാഴ്ചകളിൽ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസാധനങ്ങള്‍, പാല്‍ വിതരണവും ശേഖരണവും, ആശുപത്രികള്‍, ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, അനുബന്ധ സ്ഥാപനങ്ങള്‍, കോവിഡ് 19 പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍, ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി നല്കിയിരുന്നു.

ENGLISH SUMMARY: peo­ple pos­i­tive­ly respond to Sun­day’s com­plete lock down

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.