Saturday
23 Mar 2019

ദുരിതം ഒഴിയുന്നില്ല: വെള്ളത്തിനടിയില്‍പ്പെട്ട വീട്ടുസാധനങ്ങളെടുക്കാന്‍ പോയവര്‍ കുടുങ്ങി

By: Web Desk | Friday 10 August 2018 7:26 PM IST


heavy rain- janayugom
  • നാട്ടുകാര്‍ സാഹസികമായി രണ്ട് പേരെയും രക്ഷിച്ചു

മാനന്തവാടി: കൂടല്‍ കടവ് കൂടംമാടി പൊയില്‍ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വാഴക്കാലായില്‍ ജെയിംസിന്‍റെ വീട് വെള്ളത്തിന്നടിയിലായി. ഇന്ന് രാവിലൈ 10.30 മണിക്ക് വെള്ളം കയറിയ വീട്ടില്‍ നിന്നും സാധനങ്ങള്‍ എടുക്കാനായി ജെയിംസിന്‍റെ ഭാര്യ ബിന്ദുവിന്‍റെ സഹോദരന്‍ പേര്യ ആലാറ്റില്‍ സ്വദേശി പിണക്കാട്ട് പറമ്പില്‍ ബിനു (48) വും ബന്ധു പുല്‍പ്പള്ളി സ്വദേശി കൊറിയിടം സനിലും (28) കൂടി കരകവിഞ്ഞൊഴുകുന്ന വെള്ളത്തിലിറങ്ങിയത്. എന്നാല്‍, ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ബിനു തെങ്ങിലും സനില്‍ കവുങ്ങിലും പിടിച്ച് രക്ഷപ്പെട്ടെങ്കിലും കരക്ക് കയറാന്‍ കഴിഞ്ഞില്ല. പിന്നീട് നാട്ടുകാര്‍ കയറും മറ്റുമായി സ്ഥലത്തെത്തി നാട്ടുകാരനായ സജി കാരോട്ട് പാറക്കല്‍ കയറുമായി വെള്ളത്തിലിറങ്ങുകയും രണ്ട് പേരെയും കയറില്‍ പിടിപ്പിച്ച് കരക്കെത്തിക്കുകയായിരുന്നു. സജിയും നാട്ടുകാരും ചേര്‍ന്ന് ഒന്നര മണിക്കൂര്‍ നേരത്തേ ശ്രമഫലമായാണ് ഇരുവരെയും കരക്കെത്തിച്ചത്.