June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

പത്തനംതിട്ടയില്‍ പോയ വ്യക്തിയെ വ്യാജപ്രചരണം നടത്തി ഒറ്റപ്പെടുത്തുവാന്‍ ശ്രമമെന്ന് പരാതി

By Janayugom Webdesk
March 19, 2020

ശവസംസ്‌കാര ചടങ്ങിന് പത്തനംതിട്ടയില്‍ പോയ കല്ലുമ്മേല്‍കല്ല് സ്വദേശിയ്ക്ക് കൊറോണ ബാധയുണ്ടെന്ന് ആരോപിച്ച് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുന്നതായി പരാതി. നെടുങ്കണ്ടം കല്ലുമ്മേല്‍കല്ല് സ്വദേശി ഗീരീഷ് എന്ന വ്യക്തി വ്യാജപ്രചരണത്തിനെ തുടര്‍ന്ന് കളക്‌ട്രേറ്റിലെ ഹെല്‍പ്പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടു. ഇതിനെ തുടര്‍ന്ന് കളക്ടര്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കി റിപ്പോര്‍ട്ട് നല്‍കുവാന്‍ നിര്‍ദ്ദേശിച്ചു. ഇതിനെ തുടര്‍ന്ന് കല്ലാര്‍ പട്ടംകോളനി പ്രൈമറി ഹെല്‍ത്ത് സെന്റിലെ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണത്തില്‍ രോഗിയ്ക്ക് യാതൊരു ലക്ഷണവും ഇല്ലായെന്ന റിപ്പോര്‍ട്ട് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയ്ക്ക് നല്‍കി.

കഴിഞ്ഞ മൂന്നിനാണ് പത്തനംതിട്ട ജില്ലയിലെ  കോന്നി അരുവാപുലത്ത് ബന്ധു മരിച്ചതിനെ തുടര്‍ന്ന് മറ്റ് ബന്ധുക്കളോടൊപ്പം ഗൃഹനാഥന്‍ പോയത്. ചടങ്ങുകളില്‍ പങ്കെടുത്തതിനുശേഷം പിറ്റേന്ന് നാട്ടില്‍ തിരച്ചെത്തുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം ജലദോഷം ഉണ്ടായതിനെ തുടര്‍ന്ന് മുണ്ടിയെരുമ കല്ലാര്‍ പട്ടംകോളനി പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ചികിത്സ തേടി. പരിശോധനയില്‍  മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരമുളള മരുന്ന് കഴിച്ചു. ഈ സമയം ഭാര്യക്ക് ജലദോഷവും, വയറിളക്കവും ഉണ്ടാകുകയും ഇതേ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന് ശേഷം ജോലിക്ക് പോയ സ്ഥലങ്ങളില്‍ തനിക്ക് കൊറോണ വൈറസ് ബാധിച്ചുവെന്ന് ചിലര്‍ പറഞ്ഞതനുസരിച്ച് പണിസ്ഥലങ്ങളില്‍ നിന്നും പറഞ്ഞുവിട്ടതായി ഗൃഹനാഥന്‍ പരാതി പറയുന്നു. പണിയ്ക്ക് പോകുവാന്‍ കഴിയാതെ വന്നതോടെ ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന കുടുംബം പട്ടിണിയിലായി.

ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍ പ്രകാരം കൊറോണ വൈറസ് ബാധ ഉണ്ടായിട്ടില്ലായെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ഗൃഹനാഥനെ ഒറ്റപ്പെടുത്തുന്ന സംഭവം ഒഴിവാക്കുവാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്ന് നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റിനേയും വാര്‍ഡുമെമ്പറേയും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ENGLISH SUMMARY: peo­ple try­ing to iso­late the per­son who goes to pathanamthitta

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.