Friday 6, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

കൊച്ചി

April 01, 2021, 10:46 am

വികസന വിരോധികള്‍ക്കെതിരെയും വിവാദ പ്രചാരകർക്കെതിരെയും ജനം തിരിച്ചടിക്കും: മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനം കൈവരിച്ച വികസനം അട്ടിമറിക്കാൻ നോക്കുന്ന വികസന വിരോധികളും വിവാദ പ്രചാരകരും തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ വികസന വിരോധികൾ സംസ്ഥാന തല ഐക്യം തന്നെ രൂപീകരിച്ചിരിക്കുകയാണ്. ബൊഫേഴ്സ് മുതൽ 2 ജി വരെയുളള അവിമതികൾ നടത്തിയിട്ടുളളവരാണ് കേരളത്തിൽ വന്ന് അഴിമതിയുണ്ടെന്ന് ആക്ഷേപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ബൊഫോഴ്സ് മുതല്‍ 2ജി വരെയും  പാമോയില്‍ മുതല്‍ ടൈറ്റാനിയം വരെയുള്ള അഴിമതിക്കേസുകളില്‍പ്പെട്ട കൂട്ടരുടെ നേതാക്കളാണ്‌  കേരളത്തെ അഴിമതിയുടെ പേരില്‍ ആക്ഷേപിക്കുന്നത്‌.

കേരളത്തിന്റെ വികസനത്തെ കുറിച്ചും പുരോഗത്തിയെ കുറിച്ചും ചർച്ച ചെയ്യാതെ ഓരോ മണിക്കൂറിലും പുതിയ വിവാദങ്ങൾ ഊതി പെരുപ്പിക്കുകയാണ് ഇക്കൂട്ടർ. നാടിനെ കുറിച്ച് വ്യാജകഥകൾ ലോകത്താകെ പ്രചരിപ്പിക്കുകയാണ് അവർ. അതിനെ ചില മാധ്യമങ്ങളും അനുകൂലിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം. ട്രാൻസ്പപൻസി ഇൻരർനാഷണൽ എന്ന ഏജൻസി ഒരു സർവെ നടത്തിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ, ആ സർവെ റിപ്പോർട്ട് പ്രകാരം ഏറ്റവം കൂടുതൽ അഴിമതിയും കൈക്കൂലിയും നടക്കുന്നത് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ്. ആ കോൺഗ്രസിന്റെ നേതാക്കളാണ് വികസനത്തിൽ ബഹുദൂരം മുന്നോട്ടുപോയ കേരളത്തിൽ വന്നിട്ട് അഴിമതിയെക്കുറിച്ച് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ENGLISH SUMMARY: Peo­ple will retal­i­ate against anti-devel­op­ment and con­tro­ver­sial pro­pa­gan­dists: CM

YOU MAY ALSO LIKE THIS VIDEO