ഭിന്നശേഷിക്കാര്‍ക്ക് ഐപിഎസിന് അപേക്ഷിക്കാന്‍ അനുമതി നല്‍കി സുപ്രീംകോടതി ഉത്തരവ്. ഇതുസംബന്ധിച്ച് കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കി. ഐപിഎസിന് പുറമേ, ഇന്ത്യന്‍ റെയില്‍വേ സുരക്ഷാസേന, ഡല്‍ഹി, ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍, ലക്ഷ്വദീപ് പൊലീസ് സേന എന്നിവയിലേക്ക് അപേക്ഷിക്കാനും സുപ്രീംകോടതി അനുമതി നല്‍കി.
സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉള്‍പ്പടെയുള്ള തുടര്‍നടപടികള്‍. ഏപ്രില്‍ ഒന്നിന് നാല് മണിവരെ ഡല്‍ഹിയിലെ യു പി എസ് സി ഓഫീസില്‍ ഭിന്നശേഷിക്കാര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.
English summary; People with disabilities are allowed to apply for IPS
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.