2 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 30, 2024
October 28, 2024
October 28, 2024
October 27, 2024
October 27, 2024
October 24, 2024
October 24, 2024
October 24, 2024
October 20, 2024
October 20, 2024

ജനപ്രതിനിധികൾക്ക് പക്വതയും ധാരണയും വേണം; നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥൻ

നവീന്റെ മരണത്തിൽ കളക്ടറുടെ റിപ്പോർട്ട് ആവശ്യപ്പെട്ട് റവന്യുമന്ത്രി കെ രാജൻ 
Janayugom Webdesk
തിരുവനന്തപുരം
October 15, 2024 5:19 pm

ജനപ്രതിനിധികൾ ഇടപെടലുകളിൽ പക്വത കാണിക്കണമെന്ന് റവന്യു മന്ത്രി കെ രാജൻ. കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും അദ്ദേഹത്തിനെതിരെ ഒരു പരാതിയിലും ലഭിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. നവീൻ ബാബുവിന്റെ മരണം വലിയ നഷ്ടവും ഏറെ ദുഖകരവുമാണ്. ദൗർഭാഗ്യകരമായ സംഭവമാണുണ്ടായത്. മരണത്തിൽ ഗൗരവകരമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. യാത്രയയപ്പ് വേളയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിപി ദിവ്യ നടത്തിയ അഴിമതിയാരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അദ്ദഹത്തിന്റെ മരണത്തിലും അതിലേക്ക് നയിച്ച കാരണത്തിലും സമഗ്രമായ റിപ്പോർട്ട് നൽകുവാൻ മന്ത്രി കളക്ടറോട് ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.