June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

ജനസാഗരം സാക്ഷി, കനയ്യയുടെ യാത്ര അഞ്ചാം ദിനത്തിലേയ്ക്ക്

By Janayugom Webdesk
February 2, 2020

ഓരോ ദിവസവും വർധിച്ചുകൊണ്ടേയിരിക്കുന്ന ജനസ‍ഞ്ചയവുമായി സിപിഐ നേതാവും ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റുമായ കനയ്യ കുമാറിന്റെ നേതൃത്വത്തിലുള്ള ജനഗണമന യാത്ര അഞ്ചാം ദിനത്തിലേയ്ക്ക്. നാലാം ദിനമായ ഇന്നലെ ഷിയോഹാറിലും സിതാമാർഹിയിലുമായിരുന്നു പൊതുസമ്മേളനങ്ങൾ.

രണ്ടിടങ്ങളിലും പതിനായിരങ്ങൾ പൗരത്വഭേദഗതി നിയമത്തിനെതിരായ മുദ്രാവാക്യങ്ങളുമായി ഒത്തുകൂടി കനയ്യയുടെ ഉജ്ജ്വല പ്രസംഗത്തിന് കാതോർത്തു. ബിഹാറിന്റെ രാഷ്ട്രീയ ഭൂപടം മാറിമറിയുന്നുണ്ടെന്ന നിഗമനങ്ങൾ അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുകയാണ് കനയ്യയുടെ യാത്ര കടന്നുപോകുന്ന ഓരോ വഴികളിലെയും ആൾക്കൂട്ടങ്ങൾ. മൂന്നാം ദിനത്തിൽ യാത്രയ്ക്കുനേരെയുണ്ടായ കല്ലേറിൽ വാഹനങ്ങൾക്ക് തകരാർ സംഭവിക്കുകയും ചില പ്രവർത്തകർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു.

ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 ന് ബിഹാറിൽ പടിഞ്ഞാറൻ ചമ്പാരനിൽ മഹാത്മാഗാന്ധിയുടെ ആശ്രമത്തിൽ വച്ചാണ് കനയ്യയുടെ നേതൃത്വത്തിലുള്ള ഒരുമാസം നീണ്ടുനില്ക്കുന്ന ജനഗണമന യാത്ര പര്യടനം തുടങ്ങിയത്.

Eng­lish Sum­ma­ry: Kan­haiya jour­ney to the fifth day.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.