ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് ഉപാധികളോടെ ഒത്തുതീര്‍പ്പാക്കാമെന്ന് പെപ്സികോ

Web Desk
Posted on April 27, 2019, 1:04 pm

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്‍കിയ കേസ് ഉപാധികളോടെ ഒത്തുതീര്‍പ്പാക്കാമെന്ന് പെപ്സികോ.

പെപ്‌സികോയ്ക്ക് എതിരെ പരക്കെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഉപാധികളോടെ കേസ് ഒത്തുതീര്‍ക്കാമെന്ന് പെപ്സികോ അഹമ്മദാബാദ് സിവില്‍ കോടതിയെ അറിയിച്ചത്.

ലയ്സ് ചിപ്സിന് ഉപയോഗിക്കുന്ന പ്രത്യേകതരം ഉരുളക്കിഴങ്ങ് കൃഷിചെയ്യാന്‍ തങ്ങള്‍ക്കുമാത്രമാണ് അവകാശമെന്ന് കാണിച്ചാണ് ബഹുരാഷ്ട്ര കുത്തക കമ്ബനിയായ പെപ്സികോ നാല് കര്‍ഷകരോട് 1.05 കോടിരൂപ വീതം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.