ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിശീർഷ ഫണ്ട് വിനിയോഗത്തിൽ കേരളം രാജ്യത്ത് ഏറ്റവും മുന്നിലാണെന്ന് നിതി ആയോഗ് റിപ്പോർട്ട്. 18–23 പ്രായപരിധിയിലുള്ളവർക്ക് വിദ്യാഭ്യാസം ലഭ്യമാക്കാൻ പണം ചെലവിടുന്നതിലാണ് കേരളം മുന്നിൽ തുടരുന്നത്. അതേസമയം രാജ്യത്താകെ സംസ്ഥാനങ്ങൾ വിദ്യാഭ്യാസമേഖലയിൽ ചെലവഴിക്കുന്ന വിഹിതം ഇടിഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്രബജറ്റിൽ വിദ്യാഭ്യാസമേഖലയുടെ വിഹിതം മൂന്ന് ശതമാനത്തിൽ താഴെയാണ്. സംസ്ഥാനം മൊത്തം വരുമാനത്തിന്റെ 3.46 ശതമാനം വിദ്യാഭ്യാസ മേഖലയിൽ ചെലവിടുന്നു. 0.53 ശതമാനം ഉന്നതവിദ്യാഭ്യാസമേഖലയ്‌ക്ക് മാത്രമായി വിനിയോഗിക്കുന്നു. ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആൺ‑പെൺ അനുപാതത്തിൽ, 1.44 എന്ന നിരക്കിൽ കേരളം ഇന്ത്യയിൽ ഏറ്റവും മുന്നിലാണ്. നിതി ആയോഗിന്റെ ‘ എക്‌സ്‌പാൻഡിങ് ക്വാളിറ്റി ഹയർ എഡ്യൂക്കേഷൻ ത്രൂ സ്‌റ്റേറ്റ്‌സ് ആൻഡ് സ്‌റ്റേറ്റ് പബ്ലിക് യൂണിവേഴ്‌സിറ്റീസ് എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.