കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചുനിന്ന കലാകാരന്‍

Web Desk
Posted on November 30, 2017, 9:55 pm

ചേര്‍ത്തല: തുള്ളല്‍ ത്രയങ്ങളിലെ ചക്രവര്‍ത്തിയായിരുന്ന വയലാര്‍ കൃഷ്ണന്‍കുട്ടി സംസ്ഥാന അവാര്‍ഡുകളും കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരവും ഒട്ടേറെ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും നേടിയ സാധാരണക്കാരുടെ സഹയാത്രികനും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന കലാകാരനുമായിരുന്നു.സി പി ഐ നാഗം കുളങ്ങര ബ്രാഞ്ച് അംഗമായിരുന്ന അദ്ദേഹം ഇപ്റ്റ ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്നു. ഇപ്റ്റയുടെ ദേശീയ സമ്മേളനത്തില്‍ ഓട്ടന്‍തുള്ളല്‍ അവതരിപ്പിച്ചുകൊണ്ട് സവര്‍ണ്ണ ഫാസിസ്റ്റുകള്‍ക്കെതിരെയുള്ള തന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴാണ് സംഘപരിവാര്‍ ഗുണ്ടകള്‍ സമ്മേളനം അലങ്കോലപ്പെടുത്തുകയും പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ചെയ്തത്.നിസ്വവര്‍ഗ്ഗത്തോടൊപ്പം നിന്ന് കലയെ ജനകീയമാക്കിയ അനുഗൃഹീത കലാകാരനായിരുന്നു അദ്ദേഹം. വയലാര്‍ കൃഷ്ണന്‍കുട്ടിയുടെ ദീപ്തസ്മരണകള്‍ക്കു മുന്നില്‍ പ്രണാമം
അതുല്യപ്രതിഭ തുള്ളല്‍ കലാകാരന്‍ വയലാര്‍ കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ ഇപ്റ്റ സംസ്ഥാന ജനറല്‍ സെക്രെട്ടറി അഡ്വ. എന്‍ ബാലചന്ദ്രന്‍ അനുശോചിച്ചു. തുള്ളല്‍ ത്രയങ്ങളിലെ ചക്രവര്‍ത്തിയായിരുന്ന വയലാര്‍ കൃഷ്ണന്‍കുട്ടി സംസ്ഥാന അവാര്‍ഡുകളും കുഞ്ചന്‍ നമ്പ്യാര്‍ പുരസ്‌കാരവും ഒട്ടേറെ ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും നേടിയ സാധാരണക്കാരുടെ സഹയാത്രികനും കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന കലാകാരനുമായിരുന്നു.
കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ ഇപ്റ്റ സംസ്ഥാന കമ്മിറ്റിഅനുശോചിച്ചു. അഡ്വ. എന്‍ ബാലചന്ദ്രന്‍ ആര്‍ ജയകുമാര്‍, സി പി മനേക്ഷ, ടി എസ് സന്തോഷ്‌കുമാര്‍, ഒ ഉമാദേവി, കെ കെ ഗോപാലന്‍, പി എസ് സുഗന്ധപ്പന്‍, തുടങ്ങിയവര്‍ അനുശോചിച്ചു.
വയലാര്‍ കൃഷ്ണന്‍കുട്ടിയുടെ നിര്യാണത്തില്‍ വയലാര്‍ ഫാന്‍സ് അസോസിയേഷന്‍ യോഗം അനുശോചിച്ചു. പ്രസിഡന്റ് ടി പി സുന്ദരേശന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കരപ്പുറം രാജശേഖരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പി പി രാജേഷ്, സാബു വടേക്കരി, സുരേഷ് മാമ്പറമ്പില്‍, സുജിത്ത് എന്നിവര്‍ പ്രസംഗിച്ചു.