Web Desk

October 29, 2020, 3:44 pm

പെര്‍ഫ്യൂം ആദ്യഗാനം 31 ന് റിലീസ് ചെയ്യും

Janayugom Online

മലയാളികളുടെ പ്രിയതാരങ്ങളായ ടിനി ടോം, പ്രതാപ് പോത്തൻ, കനിഹ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി പ്രശസ്ത സംവിധായകൻ ഹരിദാസ് ഒരുക്കുന്ന പെർഫ്യൂം എന്ന പുതിയ സിനിമയുടെ ആദ്യഗാനം റിലീസിന് ഒരുങ്ങി. ‘നീലവാനം താലമേന്തി പോരുമോ വാർമുകിലേ. ’ എന്ന ഗാനം മലയാളത്തിൻറെ വാനമ്പാടി കെ എസ് ചിത്രയും, പി. കെ സുനിൽകുമാറും ചേർന്ന് പാടുന്നു. ഈ റൊമാൻറിക് ഗാനം മലയാളത്തിൻറെ പ്രമുഖ താരങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ 31 ന് (ശനിയാഴ്ച )വൈകിട്ട് 5 മണിക്ക് റിലീസ് ചെയ്യും.

ഗാനത്തിന് സംഗീതം ഒരുക്കിയത് പ്രമുഖ സംഗീത സംവിധായകൻ രാജേഷ് ബാബു. കെ. യാണ്. ഗാനത്തിൻ്റെ രചന അഡ്വ. ശ്രീരഞ്ജിനി നിർവഹിച്ചിരിക്കുന്നു. മോത്തി ജേക്കബ് പ്രൊഡക്ഷൻസും നന്ദന മുദ്ര ഫിലിംസും സംയുക്തമായി ഒരുക്കുന്ന പെർഫ്യൂം മോത്തി ജേക്കബ് കൊടിയാത്ത്, സുധി എന്നിവർ ചേർന്നാണ് നിർമ്മാണം.

രചന- കെ. പി. സുനിൽ, ക്യാമറ- സജേത്ത് മേനോൻ, മറ്റ് ഗാനങ്ങളുടെ രചന — ശ്രീകുമാരൻ തമ്പി, സുധി, സുജിത്ത് കാറ്റോട്. ഗായകർ. കെ. എസ്. ചിത്ര, പി. കെ. സുനിൽകുമാർ, രഞ്ജിനി ജോസ്, മധുശ്രീ നരായണൻ പ്രൊഡക്ഷൻ കൺട്രോളർ- ഷാജി പട്ടിക്കര, എഡിറ്റർ- അമൃത് ലൂക്ക. സൗണ്ട് ഡിസൈൻ — പ്രബൽ കൂസും. പി. ആർ. ഒ. പി. ആർ. സുമേരൻ.

Eng­lish sum­ma­ry;  perfume-release-on-31st

You may also like this video;