May 31, 2023 Wednesday

Related news

March 25, 2023
March 16, 2023
March 16, 2023
February 28, 2023
February 9, 2023
February 8, 2023
February 2, 2023
January 28, 2023
January 27, 2023
January 20, 2023

പെരിയവാര പാലം ഓഗസ്റ്റില്‍ തുറന്ന് നല്‍കും

Janayugom Webdesk
മൂന്നാർ
July 25, 2020 7:03 pm

പ്രളയത്തില്‍ തകര്‍ന്ന മൂന്നാര്‍ പെരിയവാര പുതിയപാലത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തില്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഓഗസ്റ്റ് പതിനഞ്ചോടെ പാലം തുറന്ന് നല്‍കുമെന്ന് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ പറഞ്ഞു. 2018ല്‍ ഉണ്ടായ പ്രളയത്തിലാണ് ബ്രിട്ടീഷ് ഭരണകാലത്ത് പണികഴിപ്പിച്ച പെരിയവാരപാലം തകര്‍ന്നത്.

2018ലെ കനത്തുപെയ്ത മഴയില്‍ കന്നിമലയാര്‍ കരകവിഞ്ഞപ്പോളാണ് മൂന്നാര്‍ ‑ഉദുമലൈ അന്തര്‍ സംസ്ഥാന പാതയിലെ പെരിയവാരപാലം തകര്‍ന്നത്. ഇതോടെ മറയൂര്‍ അടക്കം മൂന്ന് പഞ്ചായത്തുകള്‍ ഒറ്റപ്പെടുകയും അന്തര്‍ സംസ്ഥാന പാതയിലെ ചരക്ക് ഗതാഗതം നിലയ്ക്കുകയും ചെയ്തു. തുടര്‍ന്ന് സമീപത്തായി താല്‍ക്കാലി ചപ്പാത്ത് നിര്‍മ്മിച്ച് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും 2019ല്‍ ഉണ്ടായ പ്രളയത്തില്‍ ഇതും തകര്‍ന്നു.

ഇതിനു ശേഷമാണ് പുതിയപാലമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് പി ഡബ്ല്യൂ ഡി നാലുകോടി രൂപ ഫണ്ടനുവധിച്ച് പുതിയ പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്. ജൂണ്‍ മാസത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പാലം തുറന്ന് നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ലോക്ഡൗണ്‍ തിരിച്ചടിയായി. ആഗസ്റ്റ് പതിനഞ്ചോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്ന് നല്‍കാനാകുമെന്ന് ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ പറഞ്ഞു. പാലം തുറന്ന് നല്‍കുന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ രണ്ട് വര്‍ഷക്കാലത്തെ യാത്രാ ദുരിതത്തിനും പരിഹാരമാകും.

ENGLISH SUMMARY:Periyavara bridge will be open in august
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.