കേന്ദ്ര സർക്കാരിന് തിരിച്ചടി; സൈന്യത്തിലെ ഉന്നത പദവികളിൽ വനിതളെ നിയമിക്കണമെന്ന് സുപ്രീംകോടതി 

Web Desk

ന്യൂഡൽഹി

Posted on February 17, 2020, 11:27 am

സൈന്യത്തിലെ ഉന്നത പദവികളിൽ വനിതളെ നിയമിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. സേനാ വിഭാഗങ്ങളില്‍ വനിതകള്‍ക്ക് സ്ഥിരം കമ്മിഷന്‍ നല്‍കാതിരിക്കുന്നത് ലിംഗ വിവേചനമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. 2010ല്‍ ഡല്‍ഹി ഹൈക്കോടതി വിധിയുണ്ടായിട്ടും സ്ഥിരം കമ്മിഷന്‍ നല്‍കാതിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചു.

യുദ്ധമേഖലയിൽ ഒഴികെ സുപ്രധാന ചുമതലകളിൽ വനിതകളെ നിയമിക്കണം. 3 മാസത്തിനകം നിർദേശം നടപ്പാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

പുരുഷന്മാരുടെയും സ്ത്രീകളുടെയും ശാരീരികമായ കരുത്ത്, മാ‍തൃത്വം. കുടുംബം എന്നിവ ചൂണ്ടിക്കാട്ടിയാണ് സ്ഥിരം കമ്മിഷന്‍ നല്‍കുന്നതിന് എതിരായി കേന്ദ്ര സര്‍ക്കാര്‍ വാദിച്ചത്. എന്നാൽ കേന്ദ്രം ഉന്നയിക്കുന്ന വാദങ്ങൾ കരസേനയ്ക്ക് തന്നെ അപമാനകരമാണ്. സ്ത്രീകളുടെ കഴിവിനെ കുറച്ചുകാണുന്ന കേന്ദ്രസർക്കാരിന്റെ നിലപാട് ലിംഗവിവേചനമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സേന വിഭാഗത്തിന് ലിംഗ വിവേചനത്തിന് അവസാനമുണ്ടാകണമെനന്നും സുപ്രീംകോടതി വ്യക്തമാക്കി.

Eng­lish Sum­ma­ry; per­ma­nent com­mis­sion for women offi­cers in Army Supreme Court ver­dict