സ്ഥിരം മോഷണക്കേസ് പ്രതി പിടിയില്‍

Web Desk
Posted on December 07, 2019, 4:57 pm
പാമ്പാടിയില്‍ ആരാധനാലയങ്ങളില്‍ മോഷണം പതിവാക്കിയ സ്ഥിരം മോഷണക്കേസ് പ്രതി പിടിയില്‍. വാഴൂര്‍ എരുമത്തല കാഞ്ഞിരപ്പാറ പെരുങ്കാവുങ്കല്‍ വീട്ടില്‍ മുകേഷ് കുമാറി (30) നെയാണ് പാമ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മോഷണം നടത്തി രണ്ടാം ദിവസമാണ് പ്രതി പൊലീസ് പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി പ്രചരിച്ച ചിത്രം കണ്ട് നാട്ടുകാര്‍ പ്രതിയെ തിരിച്ചറിഞ്ഞ് വിവരം പൊലീസിന് കൈമാറുകയായിരുന്നു.