Web Desk

തിരുവനന്തപുരം

January 27, 2021, 8:15 pm

ആറ്റുകാല്‍ പൊങ്കാല കോവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തും; പൊതുസ്ഥലങ്ങളിൽ പൊങ്കാലയിടാൻ അനുമതിയില്ല

Janayugom Online

ഈ വര്‍ഷത്തെ ആറ്റുങ്കാല്‍ പൊങ്കാല കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താൻ തീരുമാനമായി. ക്ഷേത്ര വളപ്പിനുളളില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തിലോ പൊതുസ്ഥലത്തോ പൊങ്കാലയിടാൻ അനുമതി നല്‍കില്ല. വീടുകളില്‍ പൊങ്കാലയിടാം. കുത്തിയോട്ടം,വിളക്കുകെട്ട്, താലപ്പൊലി ചടങ്ങുകള്‍ ഇല്ല.

ശബരിമല മാത്യകയില്‍ ഓണ്‍ലൈൻ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര വളപ്പിലേക്കുളള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനിക്കും. ഗ്രീൻ പ്രോട്ടോക്കോളും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ടായിരിക്കും അന്നദാന ചടങ്ങുകള്‍ നടക്കുക. ഫെബ്രുവരി 28 നാണ് ഈ വര്‍ഷത്തെ ആറ്റുങ്കാല്‍ പൊങ്കാല ഉത്സവം.

ENGLISH SUMMARY: PERMISSION FOR ATTUKAL PONGALA

YOU MAY ALSO LIKE THIS VIDEO