കോവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നിര്‍ത്തി വെയ്ക്കേണ്ടി വന്ന സിനിമാ ജോലികൾക്ക് പ്രവര്‍ത്തിക്കാൻ അനുമതി നല്‍കി. ചിത്രീകരണം പൂര്‍ത്തിയായിട്ടുള്ള സിനിമകളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഡബ്ബിങ്, സംഗീതം, സൗണ്ട് മിക്സിങ് തുടങ്ങിയ ജോലികൾ നടത്താം.
പരമാവധി അഞ്ചു പേർ മാത്രം എന്നാണ് നിബന്ധന. തിങ്കളാഴ്ച മുതല്‍ ജോലികള്‍ ആരംഭിക്കാം. സ്റ്റുഡിയോകള്‍ അണുവിമുക്തമായിരിക്കണമെന്നും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കൂടാതെ കോവിഡ് പ്രതിരോധ ഭാഗമായുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.