Web Desk

ന്യൂഡൽഹി

May 13, 2021, 3:53 pm

രാജ്യത്ത് കുട്ടികളിൽ കോവാക്സിൻ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിന് അനുമതി

Janayugom Online

രണ്ട് മുതല്‍ പതിനെട്ട് വയസുവരെ പ്രായമുള്ള കുട്ടികളില്‍ കോവാക്സിൻ പരീക്ഷണത്തിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ആരോഗ്യവാന്മാരായ ആരോഗ്യവന്മാരായ 525 വൊളന്റിയർമാരിൽ പരീക്ഷണം നടത്തുമെന്ന് വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. ഇതാദ്യമായാണ് ഇന്ത്യയിൽ ഒരു കോവിഡ് വാക്സിൻ കുട്ടികളിൽ പരീക്ഷിക്കാൻ ഒരുങ്ങുന്നത്.

കുട്ടികളിലുള്ള പരീക്ഷണത്തിന് സബ്ജക്ട് എക്സ്പർട്ട് കമ്മിറ്റി കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. രണ്ടാം ഘട്ടത്തിന്റെ ഫലം അറിഞ്ഞ ശേഷമേ മൂന്നാം ഘട്ടം തുടങ്ങാവൂ എന്നു നിർദ്ദേശമുണ്ട്. പൂജ്യം മുതൽ 28 ദിവസം വരെ ഇടവേളകളിൽ രണ്ടു ഡോസാണ് കുട്ടികൾക്കും നൽകുക. എയിംസിന്റെ ഡൽഹി, പട്ന ബ്രാഞ്ചുകൾ മെഡിട്രിന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നാഗ്പുർ എന്നിവിടങ്ങളിലാണ് പരീക്ഷണം നടത്തുക.

അതേസമയം 12 –15 പ്രായക്കാരായ കുട്ടികൾക്കു ഫൈസർ വാക്സിൻ നൽകാൻ കാനഡയ്ക്കു പിന്നാലെ യുഎസും അനുമതി നൽകി. നാളെ മുതൽ നൽകിത്തുടങ്ങുമെന്നാണു സൂചന. 16 വയസിനു മുകളിലുള്ളവർക്കു നേരത്തെ തന്നെ പല രാജ്യങ്ങളും ഫൈസർ വാക്സിൻ നൽകിത്തുടങ്ങിയിരുന്നു. 12–16 പ്രായക്കാരിൽ ആദ്യം അനുമതി നൽകിയതു കാനഡയാണ്. മുതിർന്നവർക്കുള്ള അതേ ഡോസ് തന്നെയാണു കുട്ടികൾക്കും.

Eng­lish sum­ma­ry; Per­mis­sion for two- and three-phase test­ing of cov­ac­cin in chil­dren in the country

You may also like this video;