Web Desk

പത്തനംതിട്ട

July 10, 2021, 6:01 pm

ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം; ഒരു ദിവസം 5000 പേർക്ക് ദർശനത്തിന് അനുമതി

Janayugom Online

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ശബരിബലയില്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവ് അനുവദിച്ചു. ഈ മാസം 17 മുതല്‍ ഭക്തര്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം. ഒരു ദിവസം പരമാവധി 5000 പേര്‍ക്ക് ദര്‍ശനം നടത്താം. വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലൂടെ മാത്രമേ പ്രവേശിക്കാന്‍ കഴിയൂ.

ദര്‍ശനത്തിന് എത്തുന്നവര്‍ 48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ് ആർടിപിസിആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കും അനുമതിയുണ്ട്. പൂര്‍മാണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുകയും വേണം. കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക.

Eng­lish sum­ma­ry: per­mis­sion grant­ed for Sabari­mala pilgrimage

You may also like this video: