Web Desk

ന്യൂഡല്‍ഹി

April 03, 2021, 8:32 am

കോവാക്‌സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയൽ നടത്താന്‍ അനുമതി

Janayugom Online

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിനായ കോവാക്‌സിന്റെ മൂന്നാം ബൂസ്റ്റർ ഡോസ് നല്‍കുന്നതുമായി ബന്ധപ്പെട്ട ക്ലിനിക്കൽ ട്രയൽ നടത്താന്‍ ഭാരത് ബയോടെകിന് അനുമതി. കേന്ദ്ര ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ സബ്ജക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് ഭാരത് ബയോടെകിന് അനുമതി നല്‍കിയത്.
കോവിഡിനെതിരെ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് ഫലപ്രദമാണോയെന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയത്. കോവിഡിനെതിരെ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. രണ്ടാം ഡോസ് നല്‍കി ആറ് മാസത്തിന് ശേഷം ബൂസ്റ്റര്‍ ഡോസ് നല്‍കാനാണ് പദ്ധതി. 

ENGLISH SUMMARY:Permission to con­duct third phase clin­i­cal tri­al of Covacsin
You may also like this video