അമിതമായി ഗര്‍ഭസ്ഥ ശിശുവിന്റെ തല വളരുന്നു; 20 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി

Web Desk
Posted on September 28, 2019, 9:59 am

കൊച്ചി: അമിതമായി ഗര്‍ഭസ്ഥ ശിശുവിന്റെ തല വളരുന്നതിനെ തുടര്‍ന്ന് 20 ആഴ്ചയായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യം പരിഗണിച്ചാണ് ഹൈകോടതി സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയത്. കൊല്ലം സ്വദേശിനിയായ 37കാരിയാണ് കോടതിയെ സമീപിച്ചത്.

ഗര്‍ഭം തുടരുന്നത് യുവതിയുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്നും കുഞ്ഞ് വൈകല്യത്തോടെ ജനിക്കാനുള്ള സാധ്യതയാണുള്ളതെന്നും ഡോക്ടര്‍മാര്‍ ബോധ്യപ്പെടുത്തി. എന്നാല്‍ ഈ സമയം ഗര്‍ഭം അലസിപ്പിക്കുന്നത് യുവതിയുടെ ജീവന് ഭീഷണിയാണെന്ന അഞ്ചംഗ മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

പക്ഷേ, ഗര്‍ഭം അലസിപ്പിക്കണം എന്ന നിലപാടില്‍ ഹര്‍ജിക്കാരിയും ഭര്‍ത്താവും ഉറച്ചു നിന്നു. ഇതോടെ, ഗര്‍ഭം അലസിപ്പിക്കുന്നത് മൂലമുണ്ടാവുന്ന അപകട സാധ്യത സ്വയം നേരിടണം എന്ന് നിര്‍ദേശിച്ച് ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നല്‍കി. 20 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ നിയമപ്രകാരം അനുവദിക്കില്ല. ഗര്‍ഭം 20 ആഴ്ച കഴിഞ്ഞാല്‍ അലസിപ്പിക്കല്‍ അനുവദനീയമല്ലെന്ന് ആക്ടില്‍ പറയുന്നുണ്ടെങ്കിലും അനിവാര്യഘട്ടങ്ങളില്‍ ആവാമെന്ന സുപ്രീംകോടതിവിധി കോടതി പരിഗണിച്ചു.

YOU MAY ALSO LIKE…