ഡ്രൈവിങ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി

Web Desk
Posted on September 09, 2020, 5:24 pm

സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി. അടുത്ത തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങാമെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.

ഒരാളെ മാത്രമേ പരിശീലനത്തിനായി ഒരു സമയം വാഹനത്തിൽ കയറ്റാവൂ. തിങ്കളാഴ്ചക്കുള്ളിൽ വാഹനങ്ങളും സ്ഥാപനങ്ങളും അണുമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൌണും കാരണം ഡ്രൈവിങ് സ്കൂളുകൾ മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ മേഖലകളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നതിൻറെ ഭാഗമായാണ് ഡ്രൈവിങ് സ്കൂളുകൾക്ക് അനുമതി നൽകിയത്.

Eng­lish sum­ma­ry; per­mis­sion to open dri­ving school

You may also like this video;