ജെ എൻ യു വിദ്യാർത്ഥി യൂണിയൻ മുൻ അദ്ധ്യക്ഷൻ കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാർ അനുമതി നൽകി. രാജ്യദ്രോഹക്കുറ്റമാണ് കനയ്യ ഉൾപ്പെടെയുള്ള വിദ്യാർത്ഥി യൂണിയൻ നേതാക്കൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. 2016 ഫെബ്രുവരി ഒമ്പതിന് ജെ എൻ യു ക്യാമ്പസിനുള്ളിൽ നടന്ന പരിപാടിയിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നതാണ് കനയ്യക്കെതിരെയുള്ള ആരോപണം.
കഴിഞ്ഞ വർഷം ജനുവരി 14ന് കേസിൽ പൊലീസ് ചാർജ്ഷീറ്റ് ഫയൽ ചെയ്തിരുന്നു. കനയ്യക്കു പുറമെ വിദ്യാർത്ഥി യൂണിയൻ നേതാക്കളായ ഉമർ ഖാലിദ്, അനിർബാൻ ഭട്ടാചാര്യ എന്നിവർ ക്യാമ്പസിൽ മാർച്ചു നടത്തുകയും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തെന്നും ചാർജ് ഷീറ്റിൽ പറയുന്നു. കേസിൽ പ്രോസിക്യൂഷൻ നടപടികൾക്ക് പൊലീസ് ഡൽഹി സർക്കാരിന്റെ അനുമതി തേടിയിരുന്നു. ഈ അനുമതിയാണ് ഇപ്പോൾ സർക്കാർ നൽകിയിരിക്കുന്നത്.
English Summary; Permission to prosecute Kanhaiya kumar
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.