October 6, 2022 Thursday

Related news

September 25, 2022
September 16, 2022
August 27, 2022
August 21, 2022
August 19, 2022
August 7, 2022
August 5, 2022
July 31, 2022
July 31, 2022
July 31, 2022

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളെ മയക്ക് മരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ അനുമതി

Janayugom Webdesk
കൊച്ചി
September 7, 2020 8:33 pm

ബംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. പ്രതികളെ കസ്റ്റംസിന് ജയിലിലെത്തി ചോദ്യം ചെയ്യാനാകും. കേസിൽ പ്രതികൾക്കുള്ള ബന്ധത്തിന് തെളിവ് തേടിയാണ് ചോദ്യം ചെയ്യൽ. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് ഇതുമായി ബന്ധപ്പെട്ട അനുമതി നൽകിയത്. 

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കെ ടി റമീസ് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനൂപ് മുഹമ്മദിനെ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫോൺരേഖകൾ നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിൽ കെ ടി റമീസ് അടക്കം ആറ് പേരെ ജയിലിൽ എത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസിന് അനുമതി നൽകിയിരിക്കുന്നത്. കെ ടി റമീസ്, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദസലാം എന്നിവരെ ചോദ്യം ചെയ്യാനാണ് അനുമതി. 

അനൂപ് മുഹമ്മദ് സ്വർണക്കടത്തിൻ പണം നിക്ഷേപിച്ചിട്ടുണ്ടോ എന്ന് കസ്റ്റംസ് അന്വേഷിക്കും. നേരത്തെ റെമീസിന്റെ ഫോൺ നമ്പർ അനൂപ് മുഹമ്മദിന്റെ ഫോണിൽ നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. കൂടാതെ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലാവുന്നതും ബംഗളൂരൂവിൽ വെച്ചാണ്. ഈ ദിവസം അനൂപ് മുഹമ്മദ് കേരളത്തിലുള്ള ഉന്നത വ്യക്തികളിൽ പലരെയും ഫോണിൽ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തത ലഭിക്കുന്നതിന് വേണ്ടിയാണ് റമീസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകിയിട്ടുള്ളത്

ENGLISH SUMMARY:Permission to ques­tion the accused in the gold smug­gling case in the drug case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.