റൈസ് പാർക്കിന് ഭരണാനുമതി

കാർഷിക മേഖലയ്ക്ക് കൈത്താങ്ങ്, അനുബന്ധ സംരംഭങ്ങൾക്കും സൗകര്യം
Web Desk

തിരുവനന്തപുരം

Posted on October 29, 2020, 10:36 pm

കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആലപ്പുഴ സംയോജിത റൈസ് ടെക്നോളജി പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു. പദ്ധതിയ്ക്ക് ഭരണാനുമതി ലഭിച്ചതോടെ നടപടികള്‍ ആരംഭിച്ചു. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കിന്‍ഫ്രയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന പാര്‍ക്കിന് 66.05 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നെല്ലിന്റെ സംസ്കരണം, മൂല്യവര്‍ധന എന്നിവയ്ക്കായി പാര്‍ക്കില്‍ പ്രത്യേക സംവിധാനം ഒരുക്കും.

ആധുനിക മില്ലുകള്‍, ഗുണനിലവാര നിയന്ത്രണ ലാബ്, നെല്ലും അരിയും സൂക്ഷിക്കാനുള്ള വിപുലമായ സംഭരണശാലകള്‍, പായ്ക്കിങ് കേന്ദ്രം, സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി എന്നിവ പാര്‍ക്കില്‍ സജ്ജീകരിക്കും. വൈദ്യുതി, ജലം, ഗതാഗതം, മാലിന്യ സംസ്കരണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. നെല്‍കൃഷി വ്യാപകമാക്കുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം ലഭ്യമാക്കുകയുമാണ് റൈസ് പാര്‍ക്കിലൂടെ ലക്ഷ്യമിടുന്നത്.

അരിയില്‍ നിന്നുമുള്ള മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ ഉല്പാദനത്തിനുള്ള ഹബ്ബായി പാര്‍ക്ക് പ്രവര്‍ത്തിക്കും. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് സഹായകമാവുന്നതും പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതുമാണ് പദ്ധതി.

Eng­lish sum­ma­ry; per­mis­sion to rice park

You may also like this video;