എസ് ദുര്‍ഗ്ഗയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി

Web Desk
Posted on February 21, 2018, 5:17 pm

ന്യൂഡല്‍ഹി: ഏറെ നാൾ നീണ്ട വിവാദങ്ങള്‍ക്കവസാനം  സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത എസ് ദുര്‍ഗ്ഗയ്ക്ക് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കി. എസ് എന്ന അക്ഷരത്തിന് ശേഷം ഗുണന ചിഹ്നം പാടില്ലെന്ന ഉപാധിയോടെയാണ് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിങ് കമ്മറ്റി ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കിയത്.

വ്യക്തമായ കാരണം കാണിക്കാതെയായിരുന്നു നേരത്തെ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്. ഇതിനെതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ ഹര്‍ജി നല്‍കിയിരുന്നു.

അനുമതിക്കു വേണ്ടി സിനിമയുടെ പേര് സെക്സി ദുര്‍ഗ്ഗയെന്നത് എസ് ദുര്‍ഗ്ഗ എന്നാക്കിയിരുന്നു. ഗോവന്‍ ചലച്ചിത്ര മേളയില്‍ ജൂറി അനുമതി നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാര്‍ അനുവാദം കൊടുക്കാത്തതിനാല്‍ പ്രദര്‍ശിപ്പിക്കാനായില്ല.

തുടര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ സെന്‍സര്‍ ചെയ്ത പകര്‍പ്പ് ജൂറി കണ്ട് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചതിനാല്‍ ചിത്രം ഉടനെ റിലീസ് ചെയ്യും.