താമരശേരി ചുരം വഴി ഇനിമുതല്‍ ഈ വാഹനങ്ങള്‍ക്ക് പോകാം..

Web Desk
Posted on October 19, 2018, 7:15 pm

കോഴിക്കോട്: താമരശേരി ചുരം വഴി വലിയ ചരക്ക് വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനത്തില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവ് അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 12 വീലുകളുള്ള വാഹനങ്ങള്‍ക്ക് രാത്രി 11 മുതല്‍ രാവിലെ ആറു മണി വരെ ചുരം വഴി ഇരുഭാഗങ്ങളിലേക്കും ഗതാഗതം അനുവദിക്കും. എന്നാല്‍ കണ്ടയിനറുകളെ യാതൊരു കാരണവശാലും കടത്തിവിടുന്നതല്ലെന്ന് മന്ത്രി പറഞ്ഞു. 23 ന് രാത്രി 11 മണി മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചരക്ക് ലോറി ഉടമകളുമായി ജില്ലാ കളക്ടര്‍ യു വി ജോസ് ദേശീയ പാത അതോറിറ്റി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ വിനയ രാജ്, താമരശേരി ഡിവൈഎസ്പി പി.ബിജുരാജ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.