24 April 2024, Wednesday

Related news

February 10, 2024
January 15, 2024
December 22, 2023
December 10, 2023
November 18, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023

കരുതല്‍ ഡോസായി കോര്‍ബെവാക്സ് ഉപയോഗിക്കുന്നതിന് അനുമതി: കോവാക്സിനും കോവിഷീല്‍ഡും ഉപയോഗിച്ചവര്‍ക്കും ഉപയോഗിക്കാം

Janayugom Webdesk
ന്യൂഡല്‍ഹി
June 4, 2022 6:32 pm

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസായി കോർബവാക്‌സ് ഉപയോഗിക്കുന്നതിന് ഡിസിജിഐ അനുമതി നല്‍കി. ഇത് സംബന്ധിച്ച അനുമതി ലഭിച്ചതായി ബയോളജിക്കൽ ഇ‑യും അറിയിച്ചിട്ടുണ്ട്. 18 വയസിനു മുകളിലുള്ളവര്‍ക്കാണ് നിലവില്‍ അനുമതി നല്‍കിയിരിക്കുന്നത്. മൂന്നാമത്തെ ഡോസായി വ്യത്യസ്ത വാക്സിൻ കുത്തിവെക്കാൻ അനുമതി ലഭിക്കുന്നത് ഇത് ആദ്യമായാണ്. കോവാക്സിനും കോവിഷീൽഡും ആദ്യ രണ്ട് ഡോസ് ആയി സ്വീകരിച്ച ശേഷം കോർബവാക്‌സ് സ്വീകരിക്കാം.
ഇതുവരെ 193.53 കോടിയിൽ അധികം (1,93,53,58,865) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ അറിയിക്കുന്നു. 14.93 കോടിയിൽ അധികം (14,93,35,105) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്. 

Eng­lish Sum­ma­ry: Per­mis­sion to use Cor­be­vax as a reserve dose: Can also be used by those who have used cov­acs and covishield

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.