Web Desk

വാഷിങ്ടണ്‍

May 11, 2021, 11:48 am

അമേരക്കയില്‍ കൗമാരക്കാര്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുമതി

Janayugom Online

അമേരക്കയില്‍ 12 മുതല്‍ 15 വരെയുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ അനുമതി. തി​ങ്ക​ളാ​ഴ്ച ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​നാ​ണ് (എ​ഫ്ഡി​എ) അ​നു​മ​തി ന​ൽ​കിയത്. ഫൈ​സ​ർ-​ബ​യോ​ടെ​ക് കോ​വി​ഡ് വാ​ക്സി​നാണ് ഇവര്‍ക്ക് നല്‍കുക. അതേസമയം കോവിഡ് പോരാട്ടത്തില്‍ നി​ർ​ണാ​യ​ക ന​ട​പ​ടി​യാ​ണ് ഇ​തെ​ന്ന് എ​ഫ്ഡി​എ ക​മ്മീ​ഷ​ണ​ർ ജാ​ന​റ്റ് വു​ഡ്കോ​ക്ക് പറഞ്ഞു. 

യുവജനത്തെ കോവിഡ് രോഗത്തില്‍ നിന്ന് സം​ര​ക്ഷി​ക്കാ​നു​ള്ള​താ​ണ് ഈ നടപടി. ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാനും പകര്‍ച്ചവ്യാധികള്‍ അവസാനിപ്പിക്കാനും ഇടയാക്കുന്നതാണെന്ന് ജാനറ്റ് പറഞ്ഞു. ഇതോടൊപ്പം വാ​ക്സി​ൻറെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നാ​യി എ​ല്ലാ വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യും സ​മ​ഗ്ര​മാ​യ അ​വ​ലോ​ക​ന​വും ന​ട​ത്തി​യെ​ന്ന് മാ​താ​പി​താ​ക്ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കാ​നാ​വു​മെ​ന്നും ജാ​ന​റ്റ് വ്യക്തമാക്കി. നേരത്തെ 16 വയസിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാന്‍ നേരത്തെ അമേരിക്ക അനുമതി നല്‍കിയിരുന്നു.

ENGLISH SUMMARY:Permission to vac­ci­nate teenagers in the Unit­ed States
You may also like this video