അക്കരപ്പാടം നിവാസികളുടെ സ്വപ്നം പൂവണിയുന്നു; പാലം നിർമാണത്തിന് അനുമതിയായി

Web Desk

വൈക്കം

Posted on October 17, 2020, 3:47 pm

അക്കരപ്പാടം നിവാസികളുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ഉദയനാപുരം പഞ്ചായത്തിലെ നാനാടം, അക്കരപ്പാടം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ചd മൂവാറ്റുപുഴയാറിനു കുറുകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണ തടസങ്ങൾ നീങ്ങി. വെർട്ടിക്കൽ ക്ലിയറൻസ് അഞ്ച് മീറ്റർ എന്ന നിബന്ധനയിൽ ഇളവ് നൽകി നാല് മീറ്ററായി നിജപ്പെടുത്തി ഇൻലന്റ് നാവിഗേഷനിൽനിന്ന് അനുമതി ലഭിച്ചതായി സി കെ ആശ എംഎൽഎ അറിയിച്ചു. എട്ട് മീറ്റർ വീതിയുള്ള അക്കരപ്പാടം പാലത്തിനു ഇരുവശത്തും ഒന്നര മീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും. 126 മീറ്റർ നീളത്തിൽ പാലം നിർമിക്കുന്നതിനു 16 കോടി രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. സാങ്കേതിക അനുമതി കൂടി ലഭിച്ച് കഴിഞ്ഞാൽ പാലം നിർമാണത്തിന്റെ തുടർ പ്രവർത്തനങ്ങൾ ആരംഭിക്കാനാകുമെന്ന് എംഎൽഎ പറഞ്ഞു.

നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട അക്കരപ്പാടം നിവാസികളുടെ പതിറ്റാണ്ടുകളായുള്ള സ്വപ്നമാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. പാലം നിർമാണത്തിന് മുന്നോടിയായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നിരവധി പ്രതിസന്ധികളെ അതിജീവിച്ച് റോഡിനായി സ്ഥലമേറ്റെടുക്കാനായത്.

Eng­lish sum­ma­ry:  Per­mis­sion was grant­ed for the con­struc­tion of the bridge