പിസയും ടീ-ഷര്‍ട്ടുമൊക്കെ പറന്നുവരുന്ന കാലം വരുന്നു

Web Desk
Posted on November 02, 2017, 11:39 am

ഫ്‌ളാറ്റിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന പിസയും ടീ-ഷര്‍ട്ടുമൊക്കെ പറന്നുവരുന്ന കാലം വരുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിക്കുന്നതോടെ സ്വപ്നസമാനമായ നേട്ടങ്ങളാവും പരിഷ്‌കൃത നഗരവാസികള്‍ക്ക് ലഭിക്കുക.

ന്യൂഡൽഹി: ഇ കോമേഴ്‌സ് സൈറ്റുകളിലൂടെ ഓർഡർ ചെയ്യുന്നവ ഇനി നിങ്ങൾക്ക് എത്തിക്കുന്നത് ഡ്രോണുകളായിരിക്കും. കച്ചവട ആവശ്യത്തിന് ഡ്രോണുകൾ ഉപയോഗിക്കണമെന്നുള്ള ആവശ്യം സർക്കാർ ശരിവച്ചതായി വ്യോമയാന സെക്രട്ടറി ആർ എൻ. ചൌബൈ അറിയിച്ചു.

ഡ്രോൺ ഉപയോഗിക്കുന്നതിനുള്ള കരട് നിയമങ്ങൾ മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയിരുന്നു. അതനുസരിച്ച് യാതൊരുവിധ ലൈസൻസോ റജിസ്ട്രേഷനോ കൂടാതെ കുട്ടികൾക്ക് ചെറിയ ഡ്രോണുകൾ(250 ഗ്രാമിൽ താഴെ ഭാരം) ഉപയോഗിക്കാവുന്നതാണ്. സാങ്കേതികവിദ്യ ലഭ്യമാകുമ്പോൾ “എയർ റിക്ഷകൾ” അനുവദിക്കുമെന്നും വ്യോമയാന മന്ത്രി ജയന്ത് സിൻഹ പറഞ്ഞു.

എന്നിരുന്നാലും, വ്യോമയാന സുരക്ഷിതത്വം കണക്കിലെടുത്ത് ചില സ്വകാര്യ മേഖലകളിൽ ഡ്രോൺ ഉപയോഗം അനുവദിക്കാനാകില്ലെന്ന് കരട് നിയമത്തിൽ സൂചിപ്പിക്കുന്നു.

വിമാനത്താവളത്തിന്റെ 5 കി.മീ പരിധിയിൽ, അന്തർദേശീയ അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ദൂരത്തിൽ, കടൽത്തീരത്ത് നിന്ന് 500 മീറ്ററുകൾ കടന്ന് കടലിലേക്ക്, ഡൽഹിയിലെ വിജയ് ചൗക്ക് , സഞ്ചരിക്കുന്ന വാഹനങ്ങൾ, കപ്പൽ അല്ലെങ്കിൽ വിമാനം, ജനസാന്ദ്രമായ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് 5 കി.മീറ്റർ ചുറ്റളവില്‍ മാത്രമേ ഡ്രോൺ ഉപയോഗം അനുവദിക്കുകയുള്ള.

കരട് നിയമങ്ങൾ അനുസരിച്ച് ഡ്രോണുകളുടെ  ഭാരം കണക്കിലെടുത്ത് അഞ്ചായി തരം തിരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞത് 250 ഗ്രാം താഴെ ഭാരം വരുന്ന ഡ്രോണുകളാണ് ഏറ്റവും വലുപ്പം കുറഞ്ഞവ നാനോ ഡ്രോൺസ് എന്നാണ് അറിയപ്പെടുന്നത്. അതിനു മുകളിലായി നാല് വിഭാഗങ്ങൾ ഉണ്ട്: 250 ഗ്രാം മുതൽ 2 കിലോ വരെ; 2–25 കിലോ; 25 മുതൽ 150 കിലോഗ്രാം വരെ 150 കിലോഗ്രാം.

ഏറ്റവും ഭാരംകുറഞ്ഞ രണ്ട് വിഭാഗങ്ങൾ ഒഴികെ മറ്റെല്ലാ ഡ്രോണുകൾക്കും ആളില്ലാത്ത എയർക്രാഫ്റ്റ് ഓപ്പറേറ്റർ പെർമിറ്റ് നിർബന്ധമാണ്. എല്ലാ ഡ്രോണുകളും 200 അടിക്ക് താഴെ മാത്രമേ പറപ്പിക്കാവു.
നാനോ ഡ്രോണുകൾ ഒഴികെയുള്ള മറ്റ് എല്ലാ ഭാരം കൂടിയ ഡ്രോണുകളിലും കൂട്ടിയിടി ഒഴിവാക്കാനുള്ള ലൈറ്റുകളും തിരികെ എത്താനുള്ള ഹോം ഓപ്ഷനും ഉണ്ടായിരിക്കണം.
ഡ്രോണുകളുടെ അന്തിമനയം ഈ വർഷം അവസാനത്തോടെ ആയിരിക്കുമെന്നും വ്യോമയാന സെക്രട്ടറി ചൗബേ അറിയിച്ചു