രക്ഷിതാക്കളില്‍ നിന്ന് അകന്ന് മറ്റു ജില്ലകളില്‍ കഴിയുന്ന കുട്ടികളെയും ഗര്‍ഭിണികളെയും ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നതിനു അനുമതി നല്കാന് കളക്ട്രറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. ഇങ്ങനെയുള്ളവരെ ജില്ലാ അതിര്‍ത്തിയില്‍ തടയില്ല. തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളില്‍ ഷെഡുകളില്‍ കഴിയുന്ന ഇഞ്ചി കര്‍ഷകരെ കൊണ്ടുവരുന്നതിനു സര്‍ക്കാരിന്റെ അനുമതി തേടും. വരാനിരിക്കുന്ന കാലവര്‍ഷത്തെ നേരിടാന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താനും യോഗത്തില്‍ തീരുമാനമായി
യോഗത്തില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്, സി.കെ ശശീന്ദ്രന്, ഒ.ആര് കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ,ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള, സബ് കളക്ടര്‍ വികല്പ് ഭരദ്വാജ്, ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ENGLISH SUMMARY: pernagnent ladies and children will enters into the state
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.