തൃശൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും 13 കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശികളെ തൃശൂർ എക്സൈസ് ഇന്റലിജന്റ്സ് പിടികൂടി. ഷിബു, ഉബൈസ് എന്നിവരാണ് എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ എക്സൈസ് ഇൻറലിജെന്റ്സും സ്പെഷൽ സ്ക്വാഡും ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.