ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗങ്ങള്‍: വീഡിയോ പകര്‍ത്തി വൈറലാക്കല്‍ മറ്റൊരു വിനോദം

Web Desk
Posted on December 04, 2017, 8:04 pm

ഭുവനേശ്വര്‍/യുപി : റോഡില്‍ സ്ത്രീയെ ബലാത്സംഗത്തിന് വിധേയയാക്കിയ ആറുപേരെ അറസ്റ്റ് ചെയ്തു. ഒഡിഷയിലെ ബര്‍ഗഡ് ജില്ലയിലാണ് സംഭവം. പീഡിപ്പിച്ചതിന് പുറമെ ഇവര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഒക്ടോബര്‍ നാലിനാണ് ആറുപേര്‍ പേര്‍ചേര്‍ന്ന് സ്ത്രീയെ പീഡിപ്പച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ടെലിവിഷനിലും വന്നിരുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയതായും ഡിജിപി പറഞ്ഞു. പ്രതികള്‍ക്ക് തക്കതായ ശിക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഡിഷയ്ക്ക് പിന്നാലെ ഉത്തര്‍പ്രദേശിലും ബലാത്സംഗം. പ്രതികള്‍ തന്നെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാക്കിയതിനെത്തുടര്‍ന്നാണ് കേസ് വെളിച്ചത്ത് വന്നത്. പതിനെട്ട് വയസ്സുള്ള പെണ്‍കുട്ടിയാണ് പീഢനത്തിന് ഇരയായത്. തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ മാസം 24നാലിനാണ് ഇവര്‍ ഈ ക്രൂരതകാട്ടിയത്. പെണ്‍കുട്ടിയുടെ ബന്ധുവായ ഒരാളുടെ കൈയില്‍ ഈ വീഡിയോ ലഭിച്ചതോടെയാണ് ഇത് കേസാകുന്നത്. ഇദ്ദേഹം ഹമിര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്തു. ഇഷു(20), ഭൂറ (19), 16 വയസ്സുള്ള മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് ബലാത്സം ചെയ്തത്. ഇവര്‍ പെണ്‍കുട്ടിയുടെ അടുത്തവീടുകളിലുള്ളവരാണ്.