പെരുമ്പാവൂരിൽ വീട്ടമ്മയെ അന്യസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് ബലാത്സംഗത്തിനു ശേഷം

Web Desk
Posted on November 27, 2019, 3:00 pm

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂർ നഗരത്തിൽ കടമുറിക്ക് മുന്നിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. അസാം സ്വദേശി ഉമർ അലിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൊല്ലപ്പെട്ടത് തുരുത്തി സ്വദേശിനി ദീപ(42)യാണെന്ന് പൊലീസ് വ്യക്തമാക്കി. ബലാത്സംഗത്തിനു ശേഷമാണ് ദീപയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രധാന റോഡിൽ നിന്ന് 20 മീറ്റർ അകലെയുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിന് മുമ്പിലാണ് തല തകര്‍ന്ന നിലിയില്‍ ദീപയുടെ മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്ത് രാത്രി ഒന്നരയോടെയായരിരുന്നു സംഭവം.

ദീപയും ഉമര്‍ അലിയും പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിന്റെ സമീപത്തുള്ള ഹോട്ടലിലേക്ക് വരുന്നതിന്റെ സിസിടവി ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട്. ബലാത്സംഗത്തിനുശേഷം തൂമ്പ ഉപയോഗിച്ച് ദീപയെ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സിസിടവി ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതി ഇത് തല്ലിതകര്‍ത്തു. എന്നാല്‍ സമീപത്തുള്ള ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.

സമാനമായ രീതിയിൽ മുൻപ് പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ആയിരുന്ന ജിഷയെ അമീറുൽ ഇസ്‌ലാം എന്ന അന്യ സംസ്ഥാന തൊഴിലാളി ബലാൽത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു.

you may also like this video