Web Desk

പെരുമ്പാവൂർ

June 25, 2020, 2:02 pm

പ്ര​തി​ക്ക് കോ​വി​ഡെ​ന്ന് സം​ശ​യം പെരുമ്പാവൂരിൽ പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ അടച്ചു

Janayugom Online

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തിക്ക് കോ​വി​ഡ് രോ​ഗി​യു​മാ​യി സമ്പർക്കമു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു പെരുമ്പാവൂർ പോ​ലീ​സ് സ്റ്റേ​ഷ​ൻ അടച്ചു.

വെ​ങ്ങോ​ല ഉ​ണ്ണി വ​ധ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​രെ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ഇ​വ​രി​ലൊ​രാ​ൾ കോ​വി​ഡ് രോ​ഗി​യു​മാ​യി സ​മ്ബ​ർ​ക്കം പു​ല​ർ​ത്തി​യ​താ​യാ​ണ് വിവരം.
ഇ​തേ​തു​ട​ർ​ന്നു പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടുത്ത പോലീസുകാരും സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രും നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി. നി​ല​വി​ൽ തൊ​ട്ട​ടു​ത്ത ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലാ​ണ് സ്റ്റേ​ഷ​ൻറെ താ​ൽ​കാ​ലി​ക പ്ര​വ​ർ​ത്ത​നം. പ്ര​തി​ക​ളു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി അയച്ചിരിക്കുകയാണ്.

you may also like this video